Saturday, September 23, 2006

ഡിക്ടറ്റീവ്‌

വീണ്ടും ഒരു സര്‍ദാര്‍ജി തമാശ

ഒരു സര്‍ദാര്‍ജി, ഒരു ഇറ്റാലിയന്‍, ഒരു ജൂതന്‍ ഈ മൂന്ന്‌ പേര്‍ ഒരിക്കല്‍ ഒരു ഡിക്ടറ്റീവ്‌ ജോലിക്കു വേണ്ടി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.ഡിക്ടറ്റീവ്‌ ചീഫ്‌ ആദ്യം ഇറ്റാലിയനെ വിളിച്ചു ഒരു ചോദ്യം ചോദിച്ചു:

"ആരാണ്‌ യേശുവിനെ കൊന്നത്‌?"

അയാള്‍ പറഞ്ഞു"ജൂതന്മാരാണു യേശുവിനെ കൊന്നത്‌"

ചീഫ്‌ അയാളെ പറഞ്ഞു വിട്ടു, എന്നിട്ട്‌ ജൂതനെ വിളിച്ചു ചോദ്യം ആവര്‍ത്തിച്ചു

"ആരാണ്‌ യേശുവിനെ കൊന്നത്‌?"

അയാള്‍ പറഞ്ഞു

"റൊമാക്കാരാണു യേശുവിനെ കൊന്നത്‌"

ചീഫ്‌ അയാളെ പറഞ്ഞു വിട്ടു, എന്നിട്ട്‌ സര്‍ദാര്‍ജിയെ വിളിച്ചു ചോദ്യം ആവര്‍ത്തിച്ചു

"ആരാണ്‌ യേശുവിനെ കൊന്നത്‌?"

സദാര്‍ജി കുറേ നേരം ആലോചിച്ചു എന്നിട്ട്‌ പറഞ്ഞു

"എനിക്കു ആലോചിക്കാന്‍ കുറച്ചു സമയം വേണം"

ചീഫ്‌ പറഞ്ഞു

"ശരി ആലോചിച്ചിട്ട്‌ നാളെ പറഞ്ഞാല്‍ മതി"

അങ്ങനെ സര്‍ദാര്‍ജി വീട്ടിലേക്ക്‌ തിരിച്ചു

വീട്ടില്‍ എത്തിയപ്പൊള്‍ ഭാര്യ ചോദിച്ചു

"എങ്ങനെയുണ്ടായിരുന്നു ഇന്റര്‍വ്യൂ?"

സദാര്‍ജി പറഞ്ഞു

"അടിപൊളി! എനിക്കു ജോലി കിട്ടി. ഞാനിപ്പോള്‍ ഒരു കൊലകേസ്‌ അന്വെഷിച്ചു കൊണ്ടിരിക്കുകയാ"

1 comment:

Observer said...

നന്ദി വാവ

ഞാന്‍ ഉടനെ template മാറ്റാം

സ്നെഹപൂര്‍വ്വം
മൊഹേഷ്‌