Monday, September 25, 2006

എങ്ങനെ ഒരു സിംഹത്തെ പിടിക്കാം.

ന്യൂട്ടന്‍ (ക്ലാസിക്കല്‍ ബലതന്ത്രം) രീതി:
ആദ്യം സിംഹം നിങ്ങളെ പിടിക്കട്ടെ.
For every action there is an equal and opposite reaction
അതുകൊണ്ട്‌ നിങ്ങള്‍ സിംഹത്തെ പിടിച്ചിരിക്കും.


ഐന്‍സ്റ്റൈന്‍ (ആപേക്ഷികത) രീതി:
സിംഹത്തിന്റെ എതിര്‍ ദിശയില്‍ വേഗത്തില്‍ ഓടുക.
സിംഹം കൂടുതല്‍ വേഗത്തില്‍ ഓടുമ്പൊള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ആപേക്ഷികപ്രവേഗം മൂലം പെട്ടെന്ന്‌ തളരും അപ്പൊള്‍ നിങ്ങള്‍ക്ക്‌ സിംഹത്തെ പിടിക്കാം.


ഷ്രൊഡിംഗര്‍-ഹൈസന്‍ബര്‍ഗ്‌ (ക്വണ്ടം-ബലതന്ത്രം) രീതി:
എതെങ്കിലും ഒരു നിമിഷത്തില്‍ സിംഹം കൂട്ടില്‍ ഉണ്ടാകാന്‍ ഒരു അനുകൂല സംഭവ്യതയുണ്ട്‌ (positive probability) അതുകൊണ്ട്‌ ഒരു വല വിരിച്ച്‌ കാത്തിരിക്കുക സിംഹത്തെ കിട്ടും.


താപഗതികം (thermodynamics) രീതി:
നമ്മള്‍ സിംഹത്തെ ഒഴിച്ച്‌ മറ്റെന്തിനെയും കടത്തി വിടുന്ന ഒരു semi-permeable membrane ഉണ്ടാക്കുന്നു.എന്നിട്ട്‌ അതുവെച്ച്‌ കാട്‌ മുഴുവന്‍ തൂത്തുവാരുന്നു, അപ്പൊള്‍ സിംഹത്തെ കിട്ടും.


ബാന്ദാ സിങ്ങ്‌ രീതി:
ശ്രമിക്കേണ്ട! ശ്രമിച്ചാല്‍ സിംഹം നിങ്ങളെ പിടിച്ചിരിക്കും.
ചില ചിന്തകള്‍

ഭൂമിയിലെ ജീവിതം വിലപിടിച്ചതാണ്‌, പക്ഷെ അതില്‍ എല്ലാ കൊല്ലവും സൂര്യനു ചുറ്റുമുള്ള ഒരു സൗജന്യ സവാരിയുണ്ട്‌.

നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്‌ നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളാണു, അതുകൊണ്ടു പോയിക്കിടന്നു ഉറങ്ങ്‌.

മദ്യം മനുഷ്യനെ സാവധാനത്തില്‍ കൊല്ലുന്നു.
ശരി, അതിനാര്‍ക്കാണു മരിക്കാന്‍ ധൃതി?

പ്രേമം ഫോട്ടോജെനിക്കാണ്‌
ഇരുട്ടു വേണം അതിനു ഡെവലപ്പു ചെയ്യാന്

‍ദൈവം ബന്ധുക്കളെ സ്രഷ്ടിച്ചു
നന്ദി ദൈവമേ സുഹൃത്തുക്കളെയെങ്കിലും ഞങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാമല്ലോ

ബൈജുവിനെ കുടിച്ചതിനു കോടതിയില്‍ ഹാജരാക്കി.ജഡ്ജി പറഞ്ഞു "ബൈജു, ഒരുപാട്‌ കുടിക്കുന്നതിനാണ്‌, നിങ്ങളെ ഇവിടെ കൊണ്ടു വന്നിരിക്കുന്നത്‌"ബൈജു: "ശരി എമ്മാനെ എപ്പഴാ നമ്മള്‍ തുടങ്ങുന്നത്‌"
ഒരിക്കല്‍ രണ്ടു ചെറുപ്പക്കാര്‍ കാട്ടില്‍ ഹൈക്കിങ്ങിനു പോയി.പെട്ടെന്ന് അവരെ ഒരു കരടി ആക്രമിച്ചു.രണ്ടുപേരും ഓടി ഒരു മരത്തില്‍ കയറി.പക്ഷെ കരടി മരത്തില്‍ കയറാന്‍ തുടങ്ങി.പെട്ടെന്നു
ഒന്നാമന്‍ ചോദിച്ചു:"നമ്മളിനി എന്തു ചെയ്യും?"

രണ്ടാമന്‍: "കരടി അടുത്തെത്തുമ്പൊള്‍ നമ്മള്‍ മരത്തില്‍ നിന്ന് ചാടി ഓടാം"

ഒന്നാമന്‍: "നിനക്ക്‌ എന്താ ഭ്രാന്താണൊ! നമുക്ക്‌ ഒരിക്കലും ഒരു കരടിയെ ഓടി തോല്‍പ്പിക്കാനാവില്ല"

രണ്ടാമന്‍: "എനിക്കു കരടിയെ ഓടി തോല്‍പ്പിക്കേണ്ടാവശ്യമില്ല! നിന്നെ തോല്‍പ്പിച്ചാല്‍ മതി"

Saturday, September 23, 2006

ഡിക്ടറ്റീവ്‌

വീണ്ടും ഒരു സര്‍ദാര്‍ജി തമാശ

ഒരു സര്‍ദാര്‍ജി, ഒരു ഇറ്റാലിയന്‍, ഒരു ജൂതന്‍ ഈ മൂന്ന്‌ പേര്‍ ഒരിക്കല്‍ ഒരു ഡിക്ടറ്റീവ്‌ ജോലിക്കു വേണ്ടി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.ഡിക്ടറ്റീവ്‌ ചീഫ്‌ ആദ്യം ഇറ്റാലിയനെ വിളിച്ചു ഒരു ചോദ്യം ചോദിച്ചു:

"ആരാണ്‌ യേശുവിനെ കൊന്നത്‌?"

അയാള്‍ പറഞ്ഞു"ജൂതന്മാരാണു യേശുവിനെ കൊന്നത്‌"

ചീഫ്‌ അയാളെ പറഞ്ഞു വിട്ടു, എന്നിട്ട്‌ ജൂതനെ വിളിച്ചു ചോദ്യം ആവര്‍ത്തിച്ചു

"ആരാണ്‌ യേശുവിനെ കൊന്നത്‌?"

അയാള്‍ പറഞ്ഞു

"റൊമാക്കാരാണു യേശുവിനെ കൊന്നത്‌"

ചീഫ്‌ അയാളെ പറഞ്ഞു വിട്ടു, എന്നിട്ട്‌ സര്‍ദാര്‍ജിയെ വിളിച്ചു ചോദ്യം ആവര്‍ത്തിച്ചു

"ആരാണ്‌ യേശുവിനെ കൊന്നത്‌?"

സദാര്‍ജി കുറേ നേരം ആലോചിച്ചു എന്നിട്ട്‌ പറഞ്ഞു

"എനിക്കു ആലോചിക്കാന്‍ കുറച്ചു സമയം വേണം"

ചീഫ്‌ പറഞ്ഞു

"ശരി ആലോചിച്ചിട്ട്‌ നാളെ പറഞ്ഞാല്‍ മതി"

അങ്ങനെ സര്‍ദാര്‍ജി വീട്ടിലേക്ക്‌ തിരിച്ചു

വീട്ടില്‍ എത്തിയപ്പൊള്‍ ഭാര്യ ചോദിച്ചു

"എങ്ങനെയുണ്ടായിരുന്നു ഇന്റര്‍വ്യൂ?"

സദാര്‍ജി പറഞ്ഞു

"അടിപൊളി! എനിക്കു ജോലി കിട്ടി. ഞാനിപ്പോള്‍ ഒരു കൊലകേസ്‌ അന്വെഷിച്ചു കൊണ്ടിരിക്കുകയാ"